സ്ഥലം ഒരു മരണ വീട് ആണ്.ആകെ ശോക മൂകമായ അന്തരീക്ഷം. പപ്പയുടെ വല്യമ്മ മരിച്ചു. ചെറുപ്പത്തിലെ വിധവ ആയിപ്പോയ ആ പാവം പിന്നിടുള്ള കാലമത്രയും ജീവിച്ചത് തന്റെ ഒറ്റ മോള്‍ക്കും മോളുടെ ഒന്‍പതു കൊച്ചു മക്കള്‍ക്കും വേണ്ടി ആണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും വല്യ ഇഷ്ടമായിരുന്നു അമ്മൂമ്മയെ. അവസാന കാലത്ത് ഒരു കാലിനു അല്പം തളര്‍ച്ച വന്നു എന്നതൊഴിച്ചാല്‍ ആരെയും ബുദ്ധിമുട്ടിക്കാതെ കടന്നു പോയ ജീവിതം.
അമ്മൂമ്മ മരിക്കുമ്പോള്‍ എനിക്കും തേനിക്കും നാല് വയസ്സാണ് പ്രായം. മരിച്ച വിവരം അറിഞ്ഞതെ ഞങ്ങള്‍ തറവാട്ടിലേക്ക് പോയി.അവിടെ ചെന്ന ആദ്യത്തെ ശോകഭവങ്ങളില്‍ ഞാനും പങ്കാളി ആയെങ്കിലും എനിക്ക അന്തരീക്ഷം നന്നേ ഇഷ്ടപ്പെട്ടു.ഒത്തിരി കാലമായി കാണാന്‍ കഴിയാതെ ഇരുന്ന അകലെ ഉള്ള ബന്ധുക്കള്‍,പ്രത്യേകിച്ച് ഞങ്ങളുടെ സമപ്രായക്കാരായ ധാരാളം കുട്ടികള്‍. കളിച്ചു മരിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഇടയ്ക്കിടെ കിട്ടുന്ന അമ്മയുടെ സ്ക്രൂ ഒഴിച്ചാല്‍ ആകെ സന്തോഷം.
അപ്പയുടെ ഇളയ അനുജത്തി, ഞങ്ങള്‍ കുഞ്ഞാന്റി എന്ന് വിളിക്കും, അന്ന് കോളേജില്‍ പഠിക്കുകയാണ്. അത്യാവശ്യം സുന്ദരിയും, കലാകരിയുമായ കുഞ്ഞാന്റിക്ക് കുറെ അധികം മോഹിപ്പിക്കുന്ന വസ്തു വകകള്‍ ഉണ്ട്. ധാരാളം കുപ്പിവളകള്‍ ,പൊട്ടു, നെയില്‍ പോളിഷ്, ലിപ്സ്റ്റിക്,റോസ് പൌഡര്‍ തുടങ്ങി ഫാന്‍സി ഐറ്റംസ് ഇന്റെ ഒരു അപൂര്‍വ കലവറയാണ് കുഞ്ഞാന്റി. ഞങ്ങളെ പോലെ ഉള്ള കൊച്ചു കലാകാരികള്‍ മോഹിക്കുന്നവ. എന്നാല്‍ ഒരു കൈ അകലത്തില്‍ നിര്‍ത്തി ഇതൊക്കെ കാണിച്ചു തരും എന്നല്ലാതെ സ്വതന്ത്രമായി ഒന്നു പെരുമാറാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. വല്ല കല്യാണത്തിനോ മറ്റോ പോകുമ്പോള്‍ ഒരു പൊട്ടു തൊട്ടു തന്നാലായി.
അമ്മുമ്മ ഒരു ഭക്തയും, പാവവും, സഹായിയും ആയതിനാല്‍ വന്‍ ജനാവലി തന്നെ സംസ്കാരത്തിന് ഉണ്ടായിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ ആരംഭിക്കും മുന്പ് കുടുംബത്തിലെ എല്ലാവരും മൃതശരീരത്തിന്റെ അടുത്ത് നിന്നു ഫോട്ടോ എടുക്കുന്ന പതിവുണ്ടല്ലോ. ഓരോ ഫാമിലി തിരിച്ചു തിരിച്ചു ഈ ചടങ്ങ് തുടങ്ങുകയായി. ഞങ്ങള്‍ എല്ലാ ഫാമിലി യുടെയും കൂടെ മുന്‍പില്‍ നില്ക്കും എന്നതിനാല്‍ അമ്മ ഞങ്ങളെ കുഞ്ഞാന്റിയുടെ മുറിയില്‍ കൊണ്ടു ചെന്നിരുത്തി . 'നമ്മുടെ ഫാമിലി ഫോട്ടോ എടുക്കാന്‍ നേരം വിളിക്കും അത് വരെ എവിടെ ഇരുന്നോണം'. താക്കീത് തന്നിട്ട് അമ്മ പോയി.
കുഞ്ഞാന്റിയുടെ മുറിയില്‍ ജനല്‍പ്പടിയില്‍ ഒരു കൊച്ചു താക്കോല്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടു. ഇതല്ലേ അത്.....യുറേക്ക....ഇനി ഒന്നും നോക്കാനില്ല.കഷ്ടപ്പെട്ട് അലമാര തുറന്നു മേക്കപ്പ് പെട്ടി എടുത്തു നേരെ കട്ടിലില്‍ ഇട്ടു തുറന്നു. ആഹാഹാ ,നിധികിട്ടിയ സന്തോഷം.പല തരം വളകള്‍ , മാലകള്‍, ഡാന്‍സ് ഐറ്റംസ് .കണ്മഷി,cപൊട്ടു..സന്തോഷം സഹിക്കാന്‍ വയ്യ.
പരസ്പരം കണ്ണെഴുതി ഞങ്ങള്‍ മേക്കപ് സ്റ്റാര്‍ട്ട് ചെയ്തു. വിരല്‍ വീതിയില്‍ പുരികം വരച്ചു ,വാലിട്ടു കണ്ണെഴുതി. ശിന്കാറിന്റെ ചന്തു പൊട്ടു നല്ല വട്ടത്തില്‍ തൊട്ടു.ലിപ്സ്റ്റിക്, മുഖത്ത് റോസ് പൌഡര്‍. സ്വയം മറന്നു പോയി രണ്ടു പേരും എന്ന് വേണേല്‍ പറയാം.
പെട്ടെന്നാണ് റോയിച്ചന്‍ ആന്‍ഡ് ഫാമിലി എന്ന വിളി കേട്ടത് . ആദ്യം ഞെട്ടി എങ്കിലും ,മിണ്ടണ്ട എന്ന് അടക്കം പറഞ്ഞു. ആരൊക്കെയോ പറയുന്നു..ലീനാമ്മേ കുട്ടികളെ വിളി.
ഞങ്ങളെ തേടി മുറിയില്‍ വന്ന അമ്മ കട്ടിലിനു അടിയില്‍ നീണ്ടു നില്‍ക്കുന്ന തേനിയുടെ കാല്‍ കണ്ടു ഞെട്ടി. എന്തോ കുരുത്തക്കേടാണ് എന്ന് അപ്പോഴേ മനസ്സിലായിട്ടുണ്ടാവും.വലിച്ചു പുറത്തു ചാടിച്ചു ഒരു ഒന്നര സ്ക്രൂ വീതം അകം തുടയില്‍ തന്നു ആള്‍ക്കാരുടെ മുന്നില്‍ എത്തിച്ചപ്പോള്‍ കുഞ്ഞാന്റിയും , അപ്പയും , നാട്ടുകാരും എന്തിന്.."അയ്യോ എന്നാലും എന്റെ അമ്മച്ചി ഞങ്ങളെ ഇട്ടേച്ചു പോയല്ലോ",എന്ന് നെഞ്ചത്തടിച്ചു വിളിച്ചു കൂവി കരഞ്ഞു നിന്ന വല്യപ്പച്ചി പോലും ചിരിച്ചു പോയി. ഒന്നാന്തരം രണ്ടു കഥകളി കോലങ്ങള്‍ !
44 comments:
തേങ്ങ എന്റെ വക
((((((((((((((((((( ഠേ ))))))))))))))))))
കൊള്ളാം. നല്ല രസമുള്ള പോസ്റ്റ്.
നന്നായിട്ടുണ്ട്....നല്ല എഴുത്ത്
nehhe ninte mandatharangal mathram ezhuthananu ninte uddesam alle, enthayalum ninakkorikkam vishayam kittandu valayendi varilla, keep ezhuthing ;)
കൊള്ളാം...വീണ്ടും പോരട്ടെ...
Nannayittu ella tto (nannayi enu paranhal jaada aavum) ;) Eniyum njangale oke bore adipikan kooduthal ezhuthanam. ella vidha aashirvaadangalum. ipozhum story 4th age il aanu alle? oru 17 - 20 oke epozha ava? apozhalle lov story kelkan patto!;)
ഉഗ്രന്‍...ഉഷാറാക്കി
:)
Nannaayittundu. deepaavali aashamsakal.
നന്നായി എഴുതിയിരിക്കുന്നു !
:)
ദീപാവലി ആശംസകള്‍
അതെന്തായാലും നന്നായി.
പിന്നെ ചിരിക്കാതെ എന്ത് ചെയ്യാനാ... നല്ല രസം തന്നെ
അത് കലക്കി
അടിപൊളിയാ.... ഇനീം എഴുതു....
നീളം കുറച്ചു കൂടെ ആവാമായിരുന്നു ട്ടാ..
നന്നായിട്ടുണ്ട് ആശംസകൾ !!
ഹി..ഹി..കുഞ്ഞുസുന്ദരികളുടെ ഒരുക്കം ഭാവനയില്‍ കണ്ടു നന്നായി ചിരിച്ചു ട്ടോ..
കാര്യങ്ങള്‍ വലിച്ചു നീട്ടാതെ ഭംഗിയായി അവതരിപ്പിച്ചു ...
ഇനിയും എഴുതുക എല്ലാ വിധ ആശംസകളും.
kollam ,nannayittundu.
ആ സിറ്റുവേഷന്‍ ഞാന്‍ ഒന്ന് ഭാവനയില്‍ നോക്കി . കൊള്ളാം !!!
."അയ്യോ എന്നാലും എന്റെ അമ്മച്ചി ഞങ്ങളെ ഇട്ടേച്ചു പോയല്ലോ",എന്ന് നെഞ്ചത്തടിച്ചു വിളിച്ചു കൂവി കരഞ്ഞു നിന്ന വല്യപ്പച്ചി പോലും ചിരിച്ചു പോയി.
മരിച്ചു പോയ മുത്തശ്ശി ?????????
കഥകളി കോലങ്ങളുടെ ആകൃതിയില്‍ ബലൂണ്‍ ഉണ്ടാകിയാല്‍ കിട്ടുന്ന രൂപത്തിന് ഇന്ന് കാണുന്നതും ആയി സാമ്യം ഉണ്ടാവില്ലാരിക്കും . എന്നാലും മനസിന്റെ കുസൃതിയും കുറുമ്പും പിന്നെ (കുശുമ്പും കുന്നായ്മയും - പ്രാസം ഉണ്ടാക്കുവാന്‍ ചേര്‍ത്തതാണ് ) അല്പം കൂടി എങ്കിലും വളര്ന്നി ട്ടുണ്ടാവില്ലേ?
ഓര്‍മകളുടെ പച്ചപ്പും പുതുമയും ഉണര്‍ച്ചയും ഉണ്മയും വാടാതെ തളരാതെ അവതരിപ്പിച്ചു , അഭിനന്ദനങ്ങള്‍
ഉണ്ണിയേ കഥ കൊള്ളാം.....അടുത്ത കഥ പോരട്ടെ.....
sundari mathram alla, ezhuthukariyum annennu teliyichu.. gud.. keep posting..
ഒന്നാംതരം ഭദ്രകാളികള്‍ എന്നല്ലേ കൂടുതല്‍ ചേരുക?
Moshanam oru vinodamakiya sthidiku ee bloginu "Randu Kallikal "enna cheruka!
വിവരണം ചെറുതായി പോയി എന്നതൊഴിച്ചാല്‍ സിറ്റുവേഷന്‍ കോമഡി നന്നായിട്ടുണ്ട്.പിന്നെ എന്‍റെ ബ്ലോഗില്‍ ഞാന്‍ ഒരു ലിങ്ക് കൊടുക്കുവാണേ..
എന്നെ പ്രോത്സാഹിപ്പിച്ച എല്ലാര്ക്കും നന്ദി..
നല്ല എഴുത്ത്..നേഹാ
അഭിനന്ദനങ്ങള്‍
അത് കൊള്ളാം. അന്ന് വന്നവര്‍ക്കൊക്കെ കുറച്ചു നേരം ചിരിയ്ക്കാന്‍ ഒത്തല്ലോ. :)
പോസ്റ്റ് കൊള്ളാം.
കല്യാണ സമയത്ത് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് കണ്ടിട്ടുണ്ട്, ചെയ്തിട്ടുമുണ്ട്. പക്ഷേ, മരണ വീട്ടിലും ആ പതിവുണ്ട് എന്ന് ആദ്യമായി കേള്ക്കുന്നു...
വലിച്ചു പുറത്തു ചാടിച്ചു ഒരു ഒന്നര സ്ക്രൂ വീതം അകം തുടയില്‍ തന്നു ആള്‍ക്കാരുടെ മുന്നില്‍ എത്തിച്ചപ്പോള്‍ കുഞ്ഞാന്റിയും , അപ്പയും , നാട്ടുകാരും എന്തിന്.."അയ്യോ എന്നാലും എന്റെ അമ്മച്ചി ഞങ്ങളെ ഇട്ടേച്ചു പോയല്ലോ",എന്ന് നെഞ്ചത്തടിച്ചു വിളിച്ചു കൂവി കരഞ്ഞു നിന്ന വല്യപ്പച്ചി പോലും ചിരിച്ചു പോയി. ഒന്നാന്തരം രണ്ടു കഥകളി കോലങ്ങള്‍ !
kalakki nehaaaaa
നന്നായിട്ടുണ്ട്..ആ രംഗം ഓര്‍ത്തു എനിക്കും ചിരി വരുന്നു..
hi hi hi .
ഉഗ്രന്‍..സോറി ...ഉഗ്രി !!!
ചാത്തനേറ്: കൊള്ളാം ആ രംഗം മൊത്തം ഊഹിക്കാന്‍ പറ്റുന്നൂ
ഇമ്മാതിരി ഒരുങ്ങല്‍ ആ പ്രായത്തിലെ ഒരു പ്രധാന സംഭവം ആണ്.. അവസരങ്ങള്‍ വേറെ ആണെന്ന് മാത്രം ഇത് പോലൊരു ചമ്മല്‍ എനിക്കും ഉണ്ട് ഓര്‍ക്കാന്‍ ..
രസമുള്ള ശൈലി ..കൊള്ളാം
ഈ വഴിക്ക് ആദ്യാണ് ..പോസ്റ്റുകളൊക്കെ വായിക്കുന്നുണ്ട്..
"ശവസംസ്കാര ചടങ്ങുകള്‍ ആരംഭിക്കും മുന്പ് കുടുംബത്തിലെ എല്ലാവരും മൃതശരീരത്തിന്റെ അടുത്ത് നിന്നു ഫോട്ടോ എടുക്കുന്ന പതിവുണ്ടല്ലോ"
അതെന്തു ചടങ്ങ്?അങ്ങനേം ഫോട്ടോ എടുക്ക്വോ?എന്നിട്ടത് ചില്ലിട്ടു ചുവരില്‍ തൂക്ക്വേം ചെയ്യും??
എഴുത്ത് കൊള്ളാം..നന്നായിട്ടുണ്ട്..
Neha,
kollam nalla bhavy undu.. !!!
രസമുള്ള പോസ്റ്റ്...
നന്നായീട്ടോ !
ഓഹോ, ഇത് കൊള്ളാലോ..!
ഹായ്.. സംഭവം ഉഷാറായിട്ട്ണ്ട് ട്ടാ....!! ഇഷ്ടപ്പെട്ടു...
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net
http://i.sasneham.net/main/authorization/signUp?
Post a Comment