Monday, September 28, 2009

ഒരു നോണ്‍-വെജ് ലഞ്ച്

ഇതു എന്റെകേട്ടറിവില്‍ പെട്ട ഒരു കാര്യം ആണ് കേട്ടോ..
ഞങ്ങള്‍ ഇരട്ടകുട്ടികള്‍ ആണ് .ഞാന്‍ ഉണ്ണി മറ്റേ ആള്‍ തേനി.(ചെല്ലപ്പേരാണേ ) കാഴ്ചയില്‍ ഒരുപോലെ എങ്കിലും സ്വഭാവത്തില്‍ ഒരുപോലെ എന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ല..
'കരയുന്ന കുഞ്ഞിനെ പാലുള്ളൂ.'..എന്ന് അമ്മയുടെ വയറ്റില്‍ കിടന്നപോഴേ അവളോട്‌ മാത്രം ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് തോനുന്നു. ജനിച്ച നാള്‍ മുതല്‍ മുതല്‍ ഉറങ്ങുമ്പോള്‍ ഒഴിച്ച് ഒരു മടീം കൂടാതെ അവള്‍ കരഞ്ഞു സ്വന്തമായി ഒരു കരുതല്‍ നേടി എടുത്തിരുന്നു.കിട്ടാത്ത മുന്തിരി പുളിക്കും എന്ന പോളിസി ഞാനും സ്വന്തമാക്കി വച്ചു.
അവളുടെ നീട്ടിയുള്ള കരച്ചില്‍ കേട്ട് പേടിച്ചു ഞാന്‍ പതുങ്ങിപോയി എന്ന് എല്ലാരും പറയാറുണ്ട്‌. എന്നാല്‍ ഞാന്‍ അത്ര പാവം ഒന്നും ആയിരുന്നില്ല. അഞ്ചു മാസം പ്രായം ഉള്ളപ്പോ തനിയെ ഇറച്ചി കഴിച്ചു താന്‍ നോണ്‍-വെജ് ആണെന്ന് തെളിയിച്ച അധികം ആരും ഉണ്ടാകാന്‍ ഇടയില്ല.
സംഭവം ഇതാണ് ....അമ്മയും അപ്പയും ജോലിക്ക് പോയാല്‍ വീട്ടില്‍ ഞങ്ങളും അമ്മമ്മയും, അമ്മാമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ ഒരു ജോലിക്കാരി .പെണ്ണും മാത്രമെ ഉണ്ടാവുകയുള്ളൂ ‌.ഞങ്ങളില്‍ ഒരാളെ തറയിലും ഒരാളെ തോളിലും , അതാണ്‌ അമ്മാമ്മയുടെ സ്റ്റൈല്‍ .തറയില്‍ കിടത്തിയാല്‍ തേനി കരയും . മൂന്നു മാസം പ്രായം ഉള്ളപ്പോ ഒരിക്കല്‍ അവള്‍ കട്ടിലില്‍ നിന്നു താഴെ വീണു.അന്ന് ചേമ്പും താള് പോലെ വാടിപോയ അവളെ കൊട്ടിയും വെള്ളം ഒഴിച്ചും ഒക്കെ ആണ് കരയിച്ചു എടുത്തത്. അതില്‍ പിന്നെ തറയില്‍ കിടത്തിയാല്‍ പേടി കിട്ടിയ പോലെ അവള്‍ കരയും.എനിക്കാണെങ്കില്‍ തറയില്‍ കിടന്നു പായയുടെ അരികു കടിച്ചു ശീലവും ആയി.അങ്ങനെ ഞാന്‍ അവളെക്കാള്‍ മുന്നേ നീന്താനും വട്ടം കറങ്ങാനും പഠിച്ചു.
ഒരു ദിവസം തേനി അമ്മമ്മയുടെ മടിയിലും ഞാന്‍ തറയിലും കിടക്കുമ്പോള്‍ വീട്ടിലെ റബ്ബര്‍ വെട്ടുകാരന്‍ മരത്തില്‍ നിന്നു താഴെ വീണ ഒരു കുരുവി കുഞ്ഞിനെയുമായി അത് വഴി വന്നു.അതിനി അധികം ജീവിച്ചിരിക്കില്ല എന്നും അതുവരെ കുഞ്ഞുങ്ങള്‍ കാണട്ടെ എന്നും പറഞ്ഞു അതിനെ വരാന്ധയിലെ തൂണില്‍ കെട്ടി ഇട്ടു.തറവാട്ടിലെ തിണ്ണയില്‍ പുറംകാഴ്ചകള്‍ കണ്ടു രസിച്ചിരുന്ന എനിക്കും അവള്‍ക്കും കുരുവിക്കുഞ്ഞ് ഒരു അത്ഭുത വസ്തു ആയി.പെട്ടന്ന് അടുക്കളയില്‍ നിന്നും ഒരു വിളി വന്നു അമ്മമ്മ തേനിയെയും എടുത്തു കൊണ്ടു അകത്തേയ്ക്കു പോയി.
വീട്ടില്‍ എനിക്കന്നു ഒരു ബോയ്‌ഫ്രണ്ട് ഉണ്ട്.ഒരു പൂച്ച .തറയില്‍ എന്നും അവനാണ് കൂട്ട്,അമ്മയും അമ്മമ്മയും തമ്മില്‍ ഉള്ള പതിവ് വഴക്കിന്റെ കാരണം ഈ പൂച്ച ആണ്.കുഞ്ഞുങ്ങളുടെ അടുത്ത് പൂച്ച വന്നാല്‍ അമ്മമ്മ ഓടിച്ചു വിടില്ല എന്നത് ജോലി സ്ഥലത്തും ടെന്‍ഷന്‍ ആയി തീര്‍ന്നിരുന്നു അന്നൊക്കെ . എന്നെ നക്കിയും ഉരുംമിയും പൂച്ച എപ്പോഴും കൂടെ ഉണ്ടാകും.
അകത്തു പോയി തിരിച്ചു വന്ന അമ്മാമ്മ ആ ദൃശ്യം കണ്ടു ഞെട്ടി തരിച്ചു നിന്ന് പോയി. ഞാനോ എന്റെ കൂട്ടുകാരനോ...ഞങ്ങളില്‍ ആരാണ് ആ അതിക്രമം ആദ്യം തുടങ്ങിയത് എന്ന് അറിയില്ല.കുരുവി കുഞ്ഞിനെ കെട്ടി ഇട്ടിരുന്നിടത് കുറെ തൂവലുകള്‍ മാത്രം.പൂച്ച അവിടെ ഇരുന്നു നാവു നനയുന്നു. അവന്റെയും എന്റെയും മുഖത്ത് ചോര.ഏതാനം തൂവലുകള്‍ ഞാന്‍ കയ്യിലും മുറുകെ പിടിച്ചിരുന്നു.
മാതാവേ ഇവള്‍ ഇതിനെ തിന്നോ...
അമ്മമ്മയുടെ നിലവിളി കേട്ട് മറ്റുള്ളവരും വന്നു നോക്കി പകച്ചു
നിന്നു .
ഇന്നും ബന്ധുക്കള്‍ ഒക്കെ പറഞ്ഞു കളിയാക്കാറുണ്ട്.. "ഇവള്‍ ഉണ്ണി..കുരുവിയെ തിന്നവള്‍.."

35 comments:

ഉണ്ണി said...

എല്ലാവര്ക്കും വിജയദശമി ആശംസകള്‍

ramanika said...

non veg lunch nalla taste aayirunno?

അരുണ്‍ കായംകുളം said...

"ഇവള്‍ ഉണ്ണി..കുരുവിയെ തിന്നവള്‍.."
അതും അഞ്ച്മാസം പ്രായത്തില്‍..
എന്‍റെ കര്‍ത്താവേ!!
ഇപ്പോ ആനയെ തിന്നുമോ??
ഹ..ഹ..ഹ
പോസ്റ്റിനു ഒരു വായനാസുഖം ഉണ്ട് കേട്ടോ:)
ഇനിയും എഴുതുക..
ആശംസകള്‍!!

cukku said...
This comment has been removed by the author.
കുക്കു.. said...

:)

Captain Haddock said...

കലക്കി!!!! നല്ല എഴുത്ത്

വാഴക്കാവരയന്‍ said...

കൊള്ളാം, ഇരട്ടക്കുട്ടികള്‍ക്കു മാത്രമല്ല അടുപ്പിച്ചു ഉണ്ടായവര്‍ക്കും ഈ പ്രശ്നം ഉണ്ട്. എന്റെ മൂത്ത മകന്‍ ഇളയവന്റെ പ്രകടനത്തില്‍ സ്തബ്ദിച്ചു നില്‍ക്കുകയാണ് ഇപ്പോളും...

അരുണ്‍ ചോദിച്ചപോലെ ഇപ്പോള്‍ ആനയെങ്കിലും തികയുമോ?

hshshshs said...

വയസ്സഞ്ചായപ്പോൾ ആ പൂച്ചയേയും തട്ടിക്കാണും അല്ലേ?? കൊള്ളാം എഴുത്ത് നന്നായിട്ടുണ്ട്..ട്ടാ..

നിഷാർ ആലാട്ട് said...

നന്നായി അവതരിപ്പിച്ചു ,

എല്ലാ ഭാവുകളും നേരുന്നു ഒപ്പം

വിജയദശമി ആശംസകൾ.

കണ്ണനുണ്ണി said...

ഹിഹി എന്നിട്ട്.. ഇപ്പൊ നോണ്‍ വെജ് കഴിക്കുന്നെ നിര്‍ത്തിയോ മണ്ണുണ്ണി.... :)

ശ്രീ said...

കൊള്ളാം. ആശംസകള്‍!

ഉഗാണ്ട രണ്ടാമന്‍ said...

:)

വശംവദൻ said...

:)

നരിക്കുന്നൻ said...

സത്യായിട്ടും ആ കുരുവിയെ തിന്നതാരാ‍?

ആവോലിക്കാരന്‍ said...

നോണ്‍ വെജ് ലഞ്ച് എന്നാ തലക്കെട്ട്‌ കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ആള് കൊള്ളാമല്ലോ.
എഴുത്ത് വളരെ നന്നായിരിക്കുന്നു.

നേഹ said...

രമണിക..നല്ല ടേസ്റ്റ് ആയിരിക്കാം..
അരുണ്‍ .ഞാന്‍ ആനയെ പോയിട്ട് ഒരു ഉറുംബിനെ പോലും തിന്നാറില്ല ഇപ്പൊ .പക്കാ വെജ് ആണ് .
നന്ദി കുക്കു......
ക്യാപ്റ്റന്‍,ശ്ശ് ശ്ശ് ,നിഷ,ശ്രീ,നരികുന്നു ,വംശാവലി,ഉഗാണ്ട രണ്ടാമന്‍,അവോലിക്കാരന്‍ ..ഈ പോസ്റ്റിനെ പരിഗണിച്ചതില്‍ നന്ദി .
വഴക്കവരയന്‍ ഒരു മീനിന്റെ പേരല്ലേ ,തോടുകളില്‍ കാണുന്ന,..
ഞാന്‍ നോണ്‍ വെജ് ആവില്ല കേട്ടോ ..കണ്ണനുണ്ണി

Tintu said...

kollam unni...iniyum ezhuthuka...

sircute said...

Ingane pacchakku thinnanam ayirunno, ammammayodu fry adichu tharan parayamayirunnallo !!...Ninde budhiyude rahasiyam ippol alle manasilayathu !!!,... he he.. Interesting..keep writing..

രഞ്ജിത് വിശ്വം I ranji said...

കുരുവിക്കഥ ഇഷ്ടപ്പെട്ടു.. പഴയ ബോയ് ഫ്രണ്ട് ഇപ്പോഴും ഉണ്ടോ.. അന്ന് അവന്‍ എലിയെയൊന്നും പിടിച്ചു കൊണ്ടു വരാഞ്ഞത് നന്നായി അല്ലെങ്കില്‍ തൂവലിനു പകരം കൈയ്യില്‍ എലി വാലു കണ്ടേനേ... :)
ബൂലോകത്തെ ചിരിലോകത്തേക്ക് സ്വാഗതം

Orchid said...

ee undaya story vayichu kazinjapole njan vingi...vingi... karyukayayirunnu.....
ithu thamashayalla.....
eniku tharatha thinnittallaa...
aa unni kutty yuda nishkalanga maya manasu kandapole....
kollamm.....

രഘുനാഥന്‍ said...

കര്‍ത്താവേ ഒടുക്കത്തെ ഓര്‍മശക്തി തന്നെ...അഞ്ചു മാസം പ്രായമുള്ളപ്പോഴത്തെ കഥയൊക്കെ അല്ലെ പറയുന്നെ.... !!

കഥ കൊള്ളാം..അടുത്ത കഥ പോരട്ടെ...

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.


(വരാന്ധയല്ല കേട്ടോ.. വരാന്ത)

shanil said...

hmm kuruviye thinnu alle ? ayye... enittu enthe non-veg niruthikalanje ? taste istapetillarkkum alle ? heheh..
nice post da.. iniyum ezhuthuka ;)

നീര്‍വിളാകന്‍ said...

കൊള്ളാം! :)


എന്റെ പേജുകളും സന്ദര്‍ശിക്കൂ...

http://keralaperuma.blogspot.com/

http://neervilakan.blogspot.com/

Areekkodan | അരീക്കോടന്‍ said...

അപ്പോ തിന്നതാരാ?(ഇല നക്കി ..... ചിറി നക്കിയതാര് എന്ന് ചോദിക്കാന്‍ പറ്റില്ലല്ലോ?)

jayanEvoor said...

എന്റമ്മോ! കൊള്ളാം! ഫയങ്കരി!!

എനിക്കുമുണ്‍ട് രണ്ട് അനിയന്മാര്‍ - ഇരട്ടകള്‍!

ഈ ഇനത്തില്‍ തന്നെ പെടും! കണ്ണനും, കിണ്ണനും.... ഒന്നു പരിചയപ്പെടുമല്ലോ.


http://jayandamodaran.blogspot.com/2009/02/blog-post.html

dhooma kethu said...

ശൈശവെ തൂവല്‍ ഭോജ്യം യൌവനയെ തൂവല്‍ ധാരിയാം ഭവഃ
(സംസ്കൃതം അറിയുന്നവരോട് മാപ്പ്‌ ; അറിയതവര്ക് തര്‍ജിമ )
കുഞ്ഞായിരുന്നപ്പോള്‍ തൂവല്‍ തിന്നിട്ടുള്ളവര്‍ ജാഗ്രതി .
യുവത്വത്തില്‍ അവര്‍ക്ക് തൂവല്‍ വളരും . ചുണ്ടുകള്‍ പക്ഷിയുടെ കൊക്ക് പോലെ നീണ്ടു കൂര്‍ത്തു മൂര്‍ച്ചയും ഉണ്ടാവും .
അതോണ്ട് ദിവസവും കണ്ണാടി നോക്കുക . ആദ്യ ലക്ഷണങ്ങള്‍ കാണുമ്പൊള്‍ വൈദ്യനെ കാണുക

(copied from another page)

ഉഗാണ്ട രണ്ടാമന്‍ said...

കലക്കി!!!

ശേഇഖ് ജാസിം ബിന്‍ ജവാഹിര്‍ said...

ആശംസകള്‍!

kichu... said...

പൂച്ച അവിടെ ഇരുന്നു നാവു നനയുന്നു. അവന്റെയും എന്റെയും മുഖത്ത് ചോര.ഏതാനം തൂവലുകള്‍ ഞാന്‍ കയ്യിലും മുറുകെ പിടിച്ചിരുന്നു.
മാതാവേ ഇവള്‍ ഇതിനെ തിന്നോ...

ennaalum ithithri kadanna kai aayi poyi!!!!! :)

രാധിക said...

അതേയ് കുറച്ചു ചിറകു പൂച്ചയുടെ അടുത്തും കൊടുത്ത് പാവം അതിനേയും ചീത്തപ്പേരു കേള്‍പ്പിച്ചല്ലേ?

Pyari K said...

climax ഒന്ന് ഞെട്ടിച്ചു ട്ടോ... !!

Dhanush | ധനുഷ് said...

പൂച്ച ബോയ്ഫ്രണ്ടായതു അതിന്റെ ഭാഗ്യം... അല്ലേ... !! :)

Sankar said...

ഇവള്‍ ഉണ്ണി..കുരുവിയെ തിന്നവള്
പാവം കുരുവി,....

ബദര്‍ ദരിസ് നൂറന്‍ said...

ഉണ്ണീ..അസ്സലായി..ഭാവുകങ്ങള്‍..!